Breaking News

പയ്യന്നൂരിലെ ഫിറ്റ്‌നസ് ആന്റ് ജിം ഉടമ ബലാത്സംഗ കേസിൽ അറസ്റ്റിൽ


പയ്യന്നൂർ :പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്‌നസ് ആന്റ് ജിം ഉടമയെ ബലാത്സംഗത്തിന് പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.നാരായണന്‍ കുട്ടിയുടെ മകന്‍ ശരത് നമ്പ്യാര്‍ (42) ആണ് പിടിയിലായത്.തിങ്കള്‍ ഉച്ചയോടെ ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിനെതിരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

No comments