Breaking News

സിൽവർസ്ക്രീൻ കാഞ്ഞങ്ങാടിൻ്റെ പ്രതിമാസ ചലച്ചിത്ര പ്രദർശനം നടന്നു പ്രദർശനവേദിയിൽ യുവഎഴുത്തുകാരൻ വി.എം മൃദുലിനെ ആദരിച്ചു


കാഞ്ഞങ്ങാട് : ശ്രദ്ധേയമായ അന്താരാഷ്ട്ര സിനിമകൾ സാധാരണ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഓപ്പൺ ഫ്രെയിം പയ്യന്നൂരിൻ്റെ സഹകരണത്തോടെ സിൽവർ സ്ക്രീൻ കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച വൈകിട്ട് ചീനോന്യെ ചുകു സംവിധാനം ചെയ്ത 'ടിൽ' പ്രദർശിപ്പിച്ചു.

സ്ഥിരം വേദിയായ ഹോസ്ദുർഗ് യു.ബി. എം.സി സ്ക്കൂളിൽ നടന്ന പ്രദർശനം കാണാൻ പ്രതികൂല കാലാവസ്ഥയിലും പ്രേക്ഷകർ എത്തി. ഒട്ടേറെ സാഹിത്യ പുരസ്ക്കാരങ്ങൾ നേടിയ നാടിൻ്റെ പ്രിയപ്പെട്ട കഥാകൃത്ത് വി.എം മൃദുലിനെ പ്രദർശനവേദിയിൽ വച്ച് ആദരിച്ചു.  യു.ബി.എം.സി സ്ക്കൂൾ പ്രഥാനധ്യാപകൻ മൃദുലിന് സിൽവർ സ്ക്രീനിൻ്റെ സ്നേഹാദരം കൈമാറി. നബിൻ ഒടയഞ്ചാൽ സ്വാഗതം പറഞ്ഞു. പവിത്രൻ കോടോത്ത് അധ്യക്ഷനായി. നന്ദലാൽ സിനിമ വിശദീകരണം നടത്തി. സി.പി ശുഭ, കുഞ്ഞികൃഷ്ണ പണിക്കർ, ജയേഷ് കൊടക്കൽ, ശിവ ഒടയഞ്ചാൽ, ജയ്മോൻ കോടോത്ത്,ചന്ദ്രു വെള്ളരിക്കുണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

No comments