Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ ശോചനീയാവസ്ഥയിലായ വീടുകൾ ബിജെപി നേതാക്കൾ സന്ദർശിച്ചു


കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ തോളനി, വാചാലിൽ താമസിക്കുന്ന കാർത്യായനി എന്ന വെള്ളച്ചിയുടേയും നാന്ദിയടുക്കത്തെ സൂര്യ എന്നിവരുടെ വീടുകൾ അങ്ങേയറ്റം ശോചനീയ അവസ്ഥയിലാണ്. കനത്ത മഴ വരുമ്പോൾ ചോർന്നൊലിക്കുകയാണ് ഇവരുടെ ഭവനങ്ങൾ. ഇവരുടെ വീട് കരിന്തളം പഞ്ചായത്തിലെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. മധു വട്ടിപ്പുന്ന, എസ്.കെ ചന്ദ്രൻ, സുകുമാരൻ, ബി ദാമോദരൻ, അരുൺ കുമ്പളപള്ളി തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. ഭവന നിർമ്മാണത്തിന് ഒരുപാട് കേന്ദ്ര പദ്ധതികൾ ഉണ്ടെന്നിരിക്കെ അത് പഞ്ചായത്ത് അധികൃതരോ സർക്കാരോ യഥാവിധി ഉപയോഗിക്കുന്നില്ലെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

No comments