Breaking News

പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ ഫിസിക്കൽ എജ്യൂക്കേഷൻ കൺസൾട്ടന്റ് എം എസ്‌ സി ഫിസിക്‌സ് സീറ്റൊഴിവ്


പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ഫിസിക്കൽ എജ്യൂക്കേഷൻ കൺസൾട്ടന്റ് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാം. ഫിസിക്കൽ എജ്യൂക്കേഷനിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, സർവകലാശാലകളിലോ കോളേജുകളിലോ ബന്ധപ്പെട്ട മേഖലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയവയാണ് അടിസ്ഥാന യോഗ്യതകൾ. താത്പര്യമുള്ളവർ ജൂലൈ 31ന് ഉച്ചക്ക് 1.30ന് സർവകലാശാലയുടെ പെരിയ ക്യാമ്പസ്സിൽ നടക്കുന്ന ഇന്റർവ്യൂവിന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കുക. 

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ എംഎസ്‌സി ഫിസിക്‌സിന് എസ്‌സി, എസ്ടി വിഭാഗത്തിൽ ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 29ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സിലുള്ള പഠന വകുപ്പിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതാണ്. ഫോൺ: 7306420802

No comments