Breaking News

അൽക്ക വെള്ളരിക്കുണ്ട് മേഖല സമ്മേളനം വ്യാപാരഭവനിൽ വച്ച് ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് : അൽക്ക(അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ )വെള്ളരിക്കുണ്ട് മേഖല സമ്മേളനം 24-7-2024 ന് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് ചേർന്നു.അൽക്ക വെള്ളരിക്കുണ്ട് മേഖല സെക്രട്ടറി വിജീത് കെ.വി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് സുനിൽകുമാർപതാക ഉയർത്തി. മേഖല പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. തുടർന്ന് അനുശോചനം രേഖപ്പെടുത്തി. ഉദ്ഘാടനം: ശ്രീ.കെ.കെ സന്തോഷ് കുമാർ (അൽക്ക ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം. സംഘടനാ റിപ്പോർട്ട് ശ്രീ സുരേന്ദ്രൻ പാണംതോട് (അൽക്ക ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം), മേഖല പ്രവർത്തന റിപ്പോർട്ട്‌: വിജീത് .കെ.വി. അൽക്ക വെള്ളരിക്കുണ്ട് മേഖല സെക്രട്ടറി അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ: ശ്രീ സന്തോഷ് കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് ചർച്ചകൾക്കുള്ള മറുപടി നടന്നു. ആശംസ പ്രസംഗം:

ശ്രീ ശ്രീജിത്ത് എരുമക്കുളം (അൽക്ക ജില്ലാ വൈ: പ്രസിഡന്റ്)

ശ്രീ ടി.കെ ദിനേശൻ(ജില്ല കമ്മറ്റി അംഗം, മേഖല ചാർജ് )

ശ്രീ അഭിലാഷ് നീലേശ്വരം (മേഖല ചാർജ് ജില്ലകമ്മറ്റി അംഗം)

ശ്രീ സത്യേന്ദ്രൻ (ജില്ല കമ്മറ്റി അംഗം)

തുടർന്ന് ഡിജി ബുക്കിന്റെ ക്ലാസ്സും നടന്നു ക്ലാസ്സ് അഭിലാഷ് നീലേശ്വരം നയിച്ചു.

പുതിയ ഭാരവാഹികൾ: സെക്രട്ടറി: ശ്രീ ജയേഷ് ബിരിക്കുളം, പ്രസിഡന്റ് ശ്രീ എബിൻ ബളാൽ , ട്രഷറർ ശ്രീ സുനിൽകുമാർ പരപ്പ . 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വന്നു. നന്ദി ശ്രീ എബിൻ ബളാൽ നിർവ്വഹിച്ചു

No comments