Breaking News

പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ


പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ വിവിധ പഠന വകുപ്പുകളിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ് 3 (യുആർ, ഒബിസി, എസ്‌സി), ജിയോളജി 3 (യുആർ, ഒബിസി, എസ്‌സി), സോഷ്യൽ വർക്ക് 1 (ഇഡബ്ല്യുഎസ്), ജിനോമിക് സയൻസ് 2 (യുആർ, ഒബിസി), ഇന്റർനാഷണൽ റിലേഷൻസ് 3 (യുആർ, എസ്‌സി, എസ്ടി), മലയാളം 1 (ഒബിസി), സംസ്‌കൃതം 1 (യുആർ) എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കിൽ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ ബയോഡാറ്റ ഉൾപ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. ഇന്റർവ്യൂ തീയതി പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in സന്ദർശിക്കുക.

No comments