Breaking News

കാസർകോട് ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിക്കുന്ന കാരംസ് ടൂർണ്ണമെൻ്റ് ജൂലൈ 7 ന് ബളാൽ അംബികാ നഗറിൽ


ബളാൽ: കാസർകോട് ജില്ലാ കാരംസ് അസോസിയേഷൻ (SS) ആഭിമുഖ്യത്തിൽ ജൂലൈ 7ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ ബളാലിൽ വച്ച് ഡബിൾസ് ആൻ്റ് സിംഗിൾ കാരം ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബളാൽ അംബികാനഗർ ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള ബ്രദേർസ് ക്ലബ്ബിൽ വച്ചാണ് ടൂർണ്ണമെൻ്റ് നടത്തുന്നത്. 

കണ്ണൂർ കാസർഗോഡ് ദക്ഷിണ കർണാടക കളിക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെൻ്റിൻ്റെ രജിസ്ട്രേഷൻ ഫീസ് ഡബിൾസ് 500 രൂപയും സിംഗിൾ 200 രൂപയുമാണ്. ഒന്നാം സ്ഥാനം (ഡബിൾസ്) 7000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം 4000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 2000 രൂപയും ട്രോഫിയും. നാലാംസ്ഥാനം ആയിരം രൂപയും ട്രോഫിയും. സിംഗിൾസ് ഒന്നാംസ്ഥാനം 2500 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം 1500 രൂപയും ട്രോഫിയും.

പേരുകൾ രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തികളും ടീമുകളും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

മൊബൈൽ: 98 46 15 51 65 , 89 21 85 14 19

No comments