റിബിൽഡ് വയനാടിന് വേണ്ടി മുത്തപ്പൻ തെയ്യവും ഡി.വൈ.എഫ്.ഐ യോടൊപ്പം കണ്ണിചേർന്നു തോളേനി ശ്രീ മുത്തപ്പൻ മഠപ്പുരയിലാണ് സംഭവം
കരിന്തളം: തോളേനി ശ്രീ മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം റിബിൽഡ് വയനാടിന്റെ ഭാഗമായി. ഭക്ത ജനങ്ങൾ നൽകിയ തെയ്യം തൊഴുത് വരവിലെ ഒരു വിഹിതം റീബിൽഡ് വയനാട് പ്രവർത്തനത്തിലേക്ക് തെയ്യം നൽകി, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഏറ്റു വാങ്ങി മേഖല സെക്രട്ടറി കെ വി അജിത്ത് കുമാർ, എം എ നിതിൻ, സച്ചിൻ ഒ എം, വി കെ രാഹുൽ എന്നിവരും കൂടെ ഉണ്ടായിരുന്നു.
No comments