Breaking News

ബേക്കൽ പള്ളിക്കരയിൽ ലോറി ബൈക്കിലിടിച്ചു നീലേശ്വരം സ്വദേശിയായ പ്രവാസി യുവാവ് മരണപ്പെട്ടു സുഹൃത്തിൻ്റെ നില ഗുരുതരം


നീലേശ്വരം: ബേക്കൽ പള്ളിക്കരയിൽ ലോറി ബൈക്കിലിടിച്ചു നീലേശ്വരം ചിറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു, സുഹൃത്തിൻ്റെ നില ഗുരുതരമാണ്. നീലേശ്വരം ചിറപ്പുറത്തെ അഖിൽ ദേവ് (24) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പട്ടേന പഴനെല്ലിയിലെ മനോജിന്റെ മകൻ മിഥുനിനെയാണ് ഗുരുതരമായ പരുക്കുകളോ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി9മണിയോടെയാണ് സംഭവം. പത്തു ദിവസം മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയഅഖിൽ മിഥുനിന്നോടൊപ്പം ബേക്കലിൽ സുഹൃത്തിനെ കാണാൻ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ കാഞ്ഞങ്ങാട്ട് വച്ച് പിടികൂടി.

No comments