Breaking News

എളേരി അടുക്കളമ്പാടിയിൽ യുവതി കുഴഞ്ഞുവീണ് മരണപ്പെട്ടു


വെള്ളരിക്കുണ്ട് : ഭർത്താവ് ഇന്ന് ഗൾഫിൽ പോകാനിരിക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. എളേരി അടുക്കളമ്പാടിയിലെ തേങ്ങാപാറ ജോബിൻസ് കെ. മൈക്കിളിന്റെ ഭാര്യ ദർശന 28 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിൽ തളർന്നു വീണ ദർശനയെ ചെറുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിലായിരുന്ന ജോബിൻ പിതാവ് മൈക്കിളിന്റെ  മരണത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയതാണ്. ഇന്ന് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ഭാര്യയുടെ മരണം. പത്തനംതിട്ടയിലെ സ്വന്തം വീട്ടിലായിരുന്ന ദർശന ഭർതൃ പിതാവിൻറെ മരണ വിവരമറിഞ്ഞ് എളേരിയിലെ വീട്ടിലെത്തിയതായിരുന്നു.




No comments