പനത്തടി പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടികർഷക അവാർഡ് നേടിയ ഗോഡ് സൺ എം. സൈമണെ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു .
പാണത്തൂർ: പനത്തടി പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടി കർഷക അവാർഡ് നേടിയ പാണത്തൂർ ഗവ: വെൽഫയർ ഹൈസ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഗോഡ്സൺ എം. സൈമണെ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. പഠനത്തോടൊപ്പം കൃഷിയേയും പരിപാലിച്ചു കൊണ്ടാണ് ഗോഡ്സൺ പനത്തടി പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടി കർഷക അവാർഡ് നേടിയത്. പാണത്തൂർ ഗവ: വെൽഫയർ ഹൈസ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഗോഡ്സൺ ചെറുപ്പം മുതൽ തന്നെ കൃഷിയിൽ തൽപരനാണ്. മാതാവിനെ കൃഷിയിൽ സഹായിക്കുന്നതോടൊപ്പം സ്വന്തമായി കപ്പ, വിവിധ തരം
പച്ചക്കറികൾ മുതലായ കൃഷി ചെയ്യാനും ഗോഡ്സൺ മിടുക്കനാണ്. കപ്പ, ചേന, കാച്ചിൽ, ചേമ്പ്, മധുരക്കിഴക്ക്, കൂർക്ക തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും, വഴുതനങ്ങ, വസല വിവിധ തരം കാന്താരികൾ, ആകാശവെള്ളരി, ഫാഷൻ ഫ്രൂട്ട്, ബട്ടർഫ്രൂട്ട്, മൾബെറി തുടങ്ങിയവയും ഇവരുടെ കൃഷിയിടത്തിലുണ്ട്. വിവിധ തരം പത്തുമണി ചെടികളും, ഇവയിൽ നിന്ന് തേൻ നുകർന്ന് വളരുന്ന 11 ചെറുതേൻ കോളനികളും ഗോഡ്സൻ്റെ വീട്ടിലുണ്ട്. ഔഷധ സസ്യങ്ങളായ പനിക്കൂർക്ക, രാമച്ചം, തുളസി, കച്ചോലം, അരുത, മുഞ്ഞ, വിഷക്കൊല്ലി, വയമ്പ് ബ്രഹ്മി എന്നിവയും ഇവിടെയുണ്ട്. 7 സെൻ്റ് സ്ഥലത്ത് ചട്ടിയിലും, ചാക്കിൽ മണ്ണ് നിറച്ചുമാണ് ഭൂരിഭാഗം കൃഷികളും ചെയ്യുന്നത്. പൂർണ്ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി. അടുക്കള മാലിന്യങ്ങൾ കുപ്പികളിൽ സംഭരിച്ച് ജൈവ വളമാക്കിയും, മീൻ ഉപയോഗിച്ച് ഫിഷ് അമിനോ ആസിഡ് ഉൽപാദിപ്പിച്ചുമാണ് ജൈവവളം ഉണ്ടാക്കുന്നത്. പനത്തടി പഞ്ചായത്തിലെ 9-ാം വാർഡിലെ പാണത്തൂർ ബാപ്പുംകയം സ്വദേശികളായ മാവേലിൽ സൈമൺ മോളി ജോസ് ദമ്പതികളുടെ മകനാണ് ഗോഡ്സൺ എം. സൈമൺ.
പ്രധാനധ്യാപകൻ കൃഷ്ണൻ എ.എം, സീനിയർ അസിസ്റ്റൻറ് രാജേഷ് വി, പി.ടി.എ വൈസ് പ്രസിഡൻ്റ് സെൻ ഇ.തോമസ്,എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, വൈസ് ചെയർമാൻ സലിം, അംഗങ്ങളായ ഉഷ മൈലാട്ടി, ബിജിതവിനോദ്, ശാലിനി അനീഷ്, മോഹിനി എച്ച്, നിഷ എന്നിവരുടെ നേതൃത്വത്തിലായിരു അനുമോദനം .

No comments