Breaking News

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ എം.കെ ജോസഫ് മെമ്മോറിയൽ ഇൻറർ ഡിസ്ട്രിക്റ്റ് ക്ലബ്ബ്‌ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് 60 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ്ണമെഡൽ നേടി പാണത്തൂർ വട്ടക്കയത്തെ ജിൽഷ ജിനിൽ

പാണത്തൂർ: തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ എം.കെ ജോസഫ് മെമ്മോറിയൽ ഇൻറർ ഡിസ്ട്രിക്റ്റ് ക്ലബ്ബ്‌ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 60 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടിയ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ. പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യു, ജോമി വി.ജെ ദമ്പതികളുടെ മകളാണ്. 2023 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, 2023 ൽ ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന ദേശീയ കായികമേളയിൽ 4 x 100 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു ഒമ്പതാം ക്ലാസുകാരിയായ ഈ കൊച്ചു മിടുക്കി.

No comments