Breaking News

സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്; ലോഗോ പ്രകാശനം ചെയ്തു.. ജില്ലയിൽ മൂന്നാം തവണ എത്തുന്ന മത്സരം നടക്കുന്നത് ബോവിക്കാനം-ഇരിയണ്ണി-എരിഞ്ഞിപ്പുഴ റോഡിലാണ്


29-ാമത് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെലോഗോ പ്രകാശനം റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു. നവംബര്‍ 2,3 തീയതികളില്‍ ഇരിയണ്ണിയില്‍ വെച്ചാണ് മത്സരം. ജില്ലയില്‍ മൂന്നാം തവണ എത്തുന്ന മത്സരം നടക്കുന്നത് ബോവിക്കാനം-ഇരിയണ്ണി-എരിഞ്ഞിപ്പുഴ കിഫ്ബി റോഡിലാണ്. കോഴിക്കോട് സ്വദേശി ബാലകൃഷ്ണന്‍ ഉള്ളിയേരിയാണ് ലോഗോ രൂപകല്‍പന ചെയ്തത്. ചിത്രകാരന്‍ സചീന്ദ്രന്‍ കാറഡുക്ക, ചിത്രകാരന്‍ ചന്ദ്രന്‍ മൊട്ടമ്മല്‍, കാര്‍ട്ടൂണിസ്റ്റും ജിവിഎച്ച്എസ്എസ് ഇരിയണ്ണി പ്രിന്‍സിപ്പല്‍ സചിത്രന്‍ പേരാമ്പ്ര എന്നിവരടങ്ങിയ ജൂറിയാണ് ലോഗോ തെരെഞ്ഞെടുത്തത്. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, വര്‍ക്കിങ് ചെയര്‍മാന്‍ ബി കെ നാരായണന്‍, ജനറല്‍ കണ്‍വീനര്‍ എം അച്യുതന്‍, കണ്‍വീനര്‍ എസ് വിനോദ് കുമാര്‍, ജോയിന്റ് കണ്‍. സജീവന്‍ മടപ്പറമ്പത്ത്, ജോ.സെക്രട്ടറിമാരായ കെ ജനാര്‍ദനന്‍, കെ സുനീഷ്, വൈസ് പ്രസിഡന്റ് മൂസ പാലക്കുന്ന്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ രജിത് കാടകം, ചെയര്‍മാന്‍ മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

No comments