തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തിലെ ഒഴിവുകൾ നികത്തണമെന്ന് കേരള ഗവ. കോൺട്രാക്ടേർസ് ഫെഡറേഷൻ (കെജിസിഎഫ്) ജില്ലാ സമ്മേളനം
കുറ്റിക്കോൽ : തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തിലെ ഒഴിവുകൾ നികത്തണമെന്ന് കേരള ഗവ. കോൺട്രാക്ടേർസ് ഫെഡറേഷൻ (കെജിസിഎഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബി ഷാഫി ഹാജി അധ്യക്ഷനായി. ജി എസ് രാജീവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ മുരളി പയ്യങ്ങാനം, എം ധന്യ, പഞ്ചായത്തംഗം മാധവൻ വെള്ളാല, ബി എം കൃഷ്ണൻ നായർ, പി എം ഉണ്ണികൃഷ്ണൻ, ഇ വി കൃഷ്ണ പൊതുവാൾ, പി പ്രഭാകരൻ, കെ ജെ രാജു എന്നിവർ സംസാരിച്ചു. ബി ബഷീർ, കുണ്ടംകുഴി ഉദയൻ, സുനിത കരിച്ചേരി എന്നിവരെ ആദരിച്ചു. പി വി കൃഷ്ണൻ കുടുംബ സഹായ ഫണ്ടും പി മോഹൻദാസ് സോഷ്യൽ സെക്യൂരിറ്റി സർട്ടിഫിക്കേറ്റും വിതരണം ചെയ്തു. പി സഹദേവൻ സോഷ്യൽ സെക്യൂരിറ്റി അംഗത്വം സ്വീകരിച്ചു. സംഘടന റിപ്പോർട്ട് പി വി കൃഷ്ണനും പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എ വി ശ്രീധരനും വരവ് ചെലവ് കണക്ക് എ സുരേഷ് കുമാറും അവതരിപ്പിച്ചു. എ വി ശ്രീധരൻ സ്വാഗതവും കെ പി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ വി ശ്രീധരൻ (പ്രസിഡന്റ്), ജി എസ് രാജീവ് (സെക്രട്ടറി), സുരേഷ് കുമാർ (ട്രഷറർ).
No comments