കാസർഗോഡ് എടനീർ മഠാധിപതിക്ക് നേരെ നടന്ന ആക്രമണം ; കെ.സുരേന്ദ്രൻ ഡിജിപിക്ക് പരാതി നൽകി
എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദഭാരതി തീര്‍ത്ഥ സ്വാമികളുടെ വാഹനത്തിന് നേരെ ആക്രമണവും മഠത്തില്‍ മോഷണശ്രമവും ഉണ്ടായ സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ബോവിക്കാനം-ഇരിയണ്ണി റോഡിലൂടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന സ്വാമിജിയുടെ കാര്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഈ ക്രിമിനല്‍ പ്രവൃത്തികളുടെ പിന്നിലെ കുറ്റവാളികളെ പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണമെന്നും ജനങ്ങളുടെയിടയില്‍ മതസൗഹാര്‍ദ്ദവും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments