ദേശീയ വിരവിമുക്തി ദിനം ; പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
പാണത്തൂർ : പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ വിരവിമുക്തി ദിനാചരണത്തിൻ്റെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ വെച്ച് നടത്തി. പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ് വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ രാധാകൃഷ്ണന് ഗുളികകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. തമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് റോബിൻ എം.കെ സ്വാഗതവും രാജേഷ് വി നന്ദിയും പറഞ്ഞു. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ.ജെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ് എ.പി. എന്നിവർ ദേശീയ വിരവിമുക്തി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ചിത്ര.ഡി.എൽ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments