നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സന്ദർശിച്ചു
കരിന്തളം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 10 മണിക്ക് എത്തിയ ഗോവിന്ദന്‍ മാസ്റ്റര്‍ കൊല്ലമ്പാറ - മഞ്ഞളംകാട്ടെ ബിജുവിന്റെ വീട്ടിലെത്തി. പിന്നിട് കിനാനൂര്‍ റോഡിലെ സന്ദീപിന്റെയും കിനാനൂരിലെ രതീഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു. പിന്നീട് മംഗളുരു ഏ.ജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കിനാനൂരിലെ രജിത്തിന്റെ വീടും സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജന്‍, പാറക്കോല്‍ രാജന്‍, കെ.ലക്ഷ്മണന്‍, ലോക്കല്‍ സെക്രട്ടറിമാരായ കെ.കുമാരന്‍, ടി.സുരേശന്‍, കെ.പി. മധുസൂദനന്‍, പി.കെ.വിജയന്‍, പി.ചന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു
No comments