നീലേശ്വരം വെടിക്കെട്ട് അപകടം: പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്‌പെസിഫിക് ഡിസാസ്റ്റര്‍) പ്രഖ്യാപിച്ച് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. ദുരന്തത്തില്‍ പൊള്ളലേറ്റ 81 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. ഇതില്‍ 15 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആകെ 158 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ നാലുപേര്‍ മരിച്ചു.
No comments