സ്‌ട്രോക്കിന് കൃത്യ സമയത്ത് ഫലപ്രദമായ ചികിത്സ 65 വയസ്സുകാരനായ കരിന്തളം സ്വദേശിയ്ക്കിത് പുനർജന്മം
കാഞ്ഞങ്ങാട് :ശരീരത്തിന്റെ ഒരു വശം തളർന്നു ഐഷാൽ മെഡിസിറ്റിയിൽ എത്തിയ ചെറുപുഴ സ്വദേശിയായ 65 വയസ്സുകാരന് ത്രോംബോലൈസിസിലൂടെ (മരുന്ന് കൊടുത്ത് ബ്ലോക്ക് അലിയിപ്പിച്ച് കളയുന്ന ചികിത്സാ രീതി) പുനർജന്മം. വീട്ടിൽ നിന്ന് കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെട്ട രോഗി പെട്ടന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിൽ എത്തിക്കുകയും പരിശോധിച്ച ഡോക്ടർ സ്‌ട്രോക്കിന്റെ ലക്ഷണമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ സ്‌ട്രോക്കിന്റെ പ്രൈമറി ചികിത്സ ലഭ്യമായ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ എത്തിച്ച രോഗിയെ CT ബ്രെയിൻ ആൻജിയോഗ്രാമിന് വിധേയമാക്കുകയും സ്ട്രോക്ക് സ്ഥീതികരിക്കുകയും ചെയ്യുകയായിരുന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കാണിച്ചു മൂന്നര മണിക്കൂർ കഴിയാത്തതിനാൽ രോഗിക്ക് ത്രോംബോലൈസിസ് ചികിത്സ നൽകുകയായിരുന്നു. വിജയകരമായ ചികിത്സയ്ക്ക് ശേഷം, രോഗിയെ 24 മണിക്കൂർ ക്രിട്ടിക്കൽ കെയറിലെ നിരീക്ഷണത്തിനു വെക്കുകയും ശേഷം രോഗി പരസഹായമില്ലാതെ നടക്കുകയും വ്യക്തത കുറവില്ലാതെ സംസാരിക്കുകയും ചെയ്തു.
കൃത്യമായ സമയത്ത് ഫലപ്രദമായ ചികിത്സ നൽകിയാൽ അതിജീവന സാധ്യതയേറെയുള്ള ഈ രോഗത്തിന്റെ കാര്യത്തിൽ സമയം ഒരു സുപ്രധാന ഘടകമാണെന്നും സ്‌ട്രോക്കിന്റെ ലക്ഷണം കാണിച്ച് ആദ്യത്തെ മൂന്നര മണിക്കൂറിന്റെ ഉള്ളിൽ (വിൻഡോ പീരീഡ്) ത്രോംബോലൈസിസ് ചികിത്സ നൽകിയാൽ രോഗം പൂർണമായും സുഖപ്പെടുത്താൻ സാധിക്കുമെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ എമർജൻസി ഫിസിഷ്യൻ ഡോ:ശിവരാജ് പറഞ്ഞു.
അമേരിക്കൻ സ്ട്രോക്ക് മാനേജ്മെന്റിന്റെ ഗൈഡ് ലൈൻ പിന്തുടരുന്ന ഐഷാൽ മെഡിസിറ്റി പ്രൈമറി സ്ട്രോക്ക് യൂണിറ്റിന് , സ്‌ട്രോക്കിന്റെ രോഗലക്ഷണം ഉള്ളവരിൽ രോഗനിർണ്ണയം വേഗത്തിൽ സാധ്യമാക്കാൻ CT ബ്രെയിൻ സ്റ്റഡി, CT ബ്രെയിൻ ആഞ്ജിയോ തുടങ്ങിയ അത്യാധുനിക രോഗനിർണ്ണയ സംവിധാനങ്ങളും ത്രോംബോലൈസിസ് ചികിത്സയ്ക്ക് ശേഷം രോഗിയെ നിരീക്ഷിക്കാൻ മോഡേൺ കോംബ്രഹൻസീവ് ക്രിട്ടിക്കൽ കെയർ യൂണിറ്റും സ്ട്രോക്ക് മാനേജ്മെന്റിൽ വിദഗ്ധ പരിശീലനം ലഭിച്ച സ്ട്രോക്ക് യൂണിറ്റ് ടീമും ഉണ്ട്.
No comments