Breaking News

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു


നിലേശ്വരം : ബി ജെ പി സംസ്ഥാനസമിതി അംഗവും പാർട്ടി ലീഗൽ സെൽ സംസ്ഥാന കോ- ഓർഡിനേറ്ററുമായ തട്ടാച്ചേരി രാമരത്തെ അഡ്വ: പി മനോജ് കുമാർ (60) അന്തരിച്ചു. .മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാപിതാക്കൾ പരേതരായ പുതിയ പറമ്പൻ പത്മാവതി - എം ബാലഗോപാലൻ - സഹോദരങ്ങൾ ;പി ശശികുമാർ, പി വിനയകുമാരി (കുമ്പളപ്പള്ളി ), പി വിദ്യ (കാസർകോട് ) " സഞ്ജീവനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ചോയ്യങ്കോട്  തറവാട്ട് വീട്ടിൽ സംസ്ക്കരിക്കും

No comments