Breaking News

ആസാമിലെ തീവ്രവാദക്കേസിൽ പ്രതിയെ പടന്നക്കാട് വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട് : ആസാമിൽ തീവ്രവാദക്കേസിൽ പ്രതിയായ യുവാവ് പടന്നക്കാട്ട് അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി എം ബി ഷാബ്ഷേഖി (32) നെയാണ് ബുധനാഴ്ച പുലർച്ചെ 4 മണിക്ക് പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽ വെച്ച് ഹോസ്ദുർഗ് പോലീസിന്റെ സഹായത്തോടെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
ആസാമിൽ യു എ പി എ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. ഒരുമാസം മുമ്പ് പടന്നക്കാട് എത്തി കെട്ടിട നിർമ്മാണ ജോലി ചെയ്തു വരികയായിരുന്നു. നേരെത്തെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലും താമസിച്ചാണ് കാസർകോട് ജില്ലയിൽ എത്തിയത്. ഉദുമ, പള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിലും താമസിച്ചിരുന്നു. ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ആസാം പോലീസും എൻ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്ഷേഖിനെ അറസ്റ്റു ചെയ്യാൻ സാധിച്ചത്.

No comments