Breaking News

തായന്നൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു


ഒടയംചാൽ : വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു. തായന്നൂരിലെ അംബുജാക്ഷൻ മടിക്കൈ കക്കാട്ട് പത്മിനി ദമ്പതികളുടെ മകൾ ദർശന (24) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. മംഗലാപുരത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയായ ദർശന ഏതാനും ദിവസം മുമ്പാണ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദർശന ഇന്ന് രാവിലെയാണ് മരണപ്പെട്ടത് ഏക സഹോദരൻ ആദേശ്.

No comments