കനകപ്പപള്ളിയിലെ സിപിഎമ്മിന്റെ സ്വേച്ഛാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് സി പി ഐ എം പാർട്ടി യുവനേതാവ് കോൺഗ്രസിൽ ചേർന്നു
വെള്ളരിക്കുണ്ട് : കനകപ്പപള്ളിയിലെ സിപിഎമ്മിന്റെ സ്വേച്ഛാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് സി പി ഐ എം പാർട്ടി യുവനേതാവ് കോൺഗ്രസിൽ ചേർന്നു . ദേശസ്നേഹം തുളുമ്പുന്നതും മനുഷ്യരെ ജാതി മത വർഗ്ഗ വിത്യാസം ഇല്ലാതെ മതേതരത്വത്തിൽ ജീവിക്കാൻ പഠിപ്പിക്കുന്ന പ്രത്യേയ ശാസ്ത്രങ്ങളിൽ ഏറ്റവും നല്ലത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന ഉറച്ച വിശ്വാസത്തോടെയാണ് മൂവർണ്ണ കൊടി കൈകളിൽ ഏന്തി കോൺഗ്രസ്സിലേക്ക് എത്തിയതെന്ന് റോബിൻ പറഞ്ഞു . കോൺഗ്രസ് നേതാവ് രാജു കട്ടക്കയം ത്രിവർണ്ണ ഷാലിട്ട് കൊണ്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു . ബ്ലോക്ക് പ്രസിഡന്റ് മധു ബലൂർ, മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ, ജില്ലാ സെക്രടറി ഹരീഷ് പി നായർ, ബ്ലോക്ക് വൈസ് പ്രെസ്സിഡന്റ് സണ്ണി കല്ലുവെളി, ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു ചമക്കല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മാർട്ടിൻ, കെ പി സി സി മീനാക്ഷി ബാലകൃഷ്ണൻ, ഷനോജ് മാത്യു ,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്,ബ്ലോക്ക് മെമ്പർ ഷോബി ജോസഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധമണി തുടങ്ങി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ബളാൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സിപിഐ എം കനകപ്പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന റോബിൻ കോൺഗ്രസിൽ അംഗത്വമെടുക്കുകയായിരുന്നു .
No comments