മതസൗഹാർദ്ധം വിളിച്ചോതിക്കൊണ്ട് അഞ്ചാം വർഷവും കോളംകുളത്ത് പുൽക്കൂടും ,ക്രിസ്തുമസ് ട്രീയും , സ്റ്റാറും ഉയർന്നു
കോളംകുളം : മാതൃക തീർത്തുകൊണ്ട് കോളംകുളത്ത് പ്രവർത്തിക്കുന്ന ബ്രദേഴ്സ് കോളംകുളം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടർച്ചയായി അഞ്ചാം വർഷവും പ്ലാസ്റ്റിക്കുകളെ ഉപയോഗിക്കാതെ പ്രകൃതിദത്ത വസ്തുക്കൾക്കൊണ്ടു പുൽകുടിൽ നിർമിച്ചത്. കുടിലിനൊപ്പം മനോഹരമായ സ്റ്റാറും ക്രിസ്തുമസ് ട്രിയും നിർമ്മിക്കുവാൻ കോളംകുളത്തെ ഹരിഷും, സതീശനും, ജോബിയും നേതൃത്വം നൽകുന്ന വാട്സാപ്പ് കൂട്ടായ്മയിലെ ടീമിന് കഴിഞ്ഞു. മതങ്ങളുടെ പേരിൽ തമ്മിൽ കലഹിക്കുന്നവർക്ക് മുൻപിൽ എല്ലാം മതത്തിലും ഉൾപ്പെട്ട ആൾകാർ ചേർന്നാണ് കുടിൽ നിർമിച്ചത് എന് പ്രത്യേകതയുമുണ്ട്. ആഴ്ചകളോളമെടുത്താണ് അഞ്ചാം വർഷവും കുടിലിന്റെ പണി തീർത്തത്. ഇ മനോഹര ദൃശ്യം കാണുവാനും ഫോട്ടോ എടുക്കുവാനും കാലിച്ചാമരം ,പരപ്പ റോഡിലേ കോളംകുളത്ത് നിരവധി ആൾകാർ എത്താറുണ്ട് .
No comments