കൊല്ലമ്പാറ - ബിരിക്കുളം റോഡിന്റെ ശോച്യാവസ്ഥ : യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്...
കൊല്ലമ്പാറ : നെല്ലിയടുക്കം, ബിരിക്കുളം വഴിയുള്ള ജില്ലാ പഞ്ചായത്ത് റോഡ് തകർന്നിട്ട് വര്ഷങ്ങളായി . അഞ്ച് വർഷം മുമ്പ് റോഡ് ടാർ ചെയ്തതിനു ശേഷം അറ്റകുറ്റപ്പണികളൊന്നും നാളിതുവരെയായി നടത്തിയിട്ടില്ല. കെ എസ് ആർ ടി സി ഉൾപ്പെടെ നിത്യേന നൂറു കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിൽ അപകടങ്ങളും തുടർക്കടയാവുകയാണ് . ജനങ്ങൾ ഈ റോഡിൽക്കൂടി ദുരിത യാത്ര നടത്തുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു ഉടപെടലും ഉണ്ടാകുന്നില്ല. കൊല്ലമ്പാറ റോഡ് മെക്കാർഡം ടാറിങ് നടത്തി നവീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം നേതൃ യോഗം ആവിശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും.
യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, നിയോജക മണ്ഡലം ഭാരവാഹികളായ ശ്രീജിത്ത് പുതുക്കുന്ന്,ഉണ്ണികൃഷ്ണൻ കാറളം,സിജു ചേലക്കാട്ട്,കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രകാശ്, കോടോം ബേളൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് പാണന്തോട് , ,രൂപേഷ് ആനക്കല്ല്, സജിൻ. കെ. വി, മിഥുൻ കൊല്ലമ്പാറ, കൃപേഷ് കാറളം തുടങ്ങിയവർ സംസാരിച്ചു
No comments