പാണത്തൂർ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറക്കൽ ചടങ്ങ് നടന്നു
രാജപുരം : പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പക്ഷേത്രത്തിലെ ഈ വർക്ഷത്തെ മഹോത്സവത്തോട ബന്ധിച്ചുള്ള കലവറ നിറക്കൽ ചടങ്ങ് നടന്നു. വിവിധ തിരുമുൽകാഴ്ചാ സമർപ്പണ കമ്മറ്റികളുടെ നേതൃത്വത്തിൽ മാവുങ്കാൽ അരയാൽ തറ, പാണത്തൂർ കാട്ടൂർ വീട്, ചെമ്പേരി 'വിഷ്ണുമൂർത്തി ദേവസ്ഥാനം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. ഇന്നും നാളേയുമായാണ് ക്ഷേത്രത്തിലെ മഹോൽസവം. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ ഇരവൽ ഐ.കെ കേശവ തന്ത്രികളുടെ മഹനീയ കാർമികത്വത്തിൽ നടക്കുന്ന മഹോൽസവം നാളെ സമാപിക്കും. കലവറ നിറക്കലിന് ശേഷം 12 മണിക്ക് മഹാപൂജ തുടർന്ന് അന്നദാനം. വൈകു: 5 ന്ആചാര്യ വരവേൽപ്പ്, 6.30 മുതൽ ദീപാരാധന, പശുദാന പുണ്യാഹം, തിരുവത്താഴത്തിന് അരി അളക്കൽ, മറ്റുപൂജാദി കാര്യങ്ങൾ. 6.40 മുതൽ ഭജന, 9.30 ന് അത്താഴപൂജ. തുടർന്ന് പാണത്തൂരിൻ്റെ കലാ സന്ധ്യ.
രണ്ടാം ദിവസമായ നാളെ ( ഞായറാഴ്ച) രാവിലെ 5 മണിക്ക് നടതുറക്കൽ, 5.15 ന്കൈലാഭിഷേകം, 6 ന് ഗണപതി ഹോമം, 7.30ന് ഉഷപൂജ തുടർന്ന് ബിംബശുദ്ധി കലശപൂജ, ബിംബശുദ്ധി കലശാഭിഷേകം, 9 മണി മുതൽ ഭാഗവത പാരായണം. ഉച്ചക്ക് 1 മണിക്ക് മഹാപൂജ തുടർന്ന് തുലാഭാരം, ചോറൂണ്, നടകെട്ടൽ, പ്രസാദ വിതരണം, അന്നദാനം. വൈകുന്നേരം 5 മണിക്ക് നടതുറക്കൽ, 6 മണിക്ക് ദീപാരാധന, തായമ്പക. 7 മണി മുതൽ ഭജന, 10 മണി മുതൽ മാവുങ്കാൽ തിരുമുൽകാഴ്ച കമ്മിറ്റി, തെക്കുംഭാഗം തിരുമുൽക്കാഴ്ച, കമ്മിറ്റി ചെമ്പേരി തിരുമുൽക്കാഴ്ച കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ തിരുമുൽകാഴ്ച സമർപ്പണ ഘോഷയാത്രയും തിരുമുൽകാഴ്ച സമർപ്പണവും. തുടർന്ന് അത്താഴപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്, മേളം തിടമ്പ് നൃത്തം. 27- 12 - 2014 ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 മുതൽഗുളികൻ കോലം.
No comments