Breaking News

കരിമ്പിൽ കുഞ്ഞിക്കോമൻ്റെ 38-ാ മത് ചരമവാർഷികാചരണം ; പാത്തിക്കര മുതൽ കൊന്നക്കാട് വരെ കരിമ്പിൽ കുഞ്ഞിക്കോമൻ മെമ്മോറിയൽ മാരത്തോൺ ജനു 24ന്



വെള്ളരിക്കുണ്ട് : മലയോരത്തെ കർഷക പ്രമുഖനും മലയോര വികസനത്തിൻ്റെ നാന്ദി കുറിച്ച വ്യക്തിയുമായ കരിമ്പിൽ കുഞ്ഞിക്കോമൻ്റെ 38 -ാ മത് ചരമവാർഷിക ദിനാചരണം ജനു. 24 ന് വിവിധ പരിപാടികളോടെ കൊന്നക്കാട് നടത്തുന്നു

കരിമ്പിൽ കുഞ്ഞിക്കോമൻ ഫൗണ്ടേഷനും വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രവും സംയുക്തമായാണ്  പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മലയോര മേഖലയിൽ മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വെള്ളരിക്കുണ്ട് പാത്തിക്കര മുതൽ കൊന്നക്കാട് കരിമ്പിൽ പൈതൃകം റിസോർട്ട് വരെ നടത്തുന്ന കരിമ്പിൽ കുഞ്ഞിക്കോമൻ  മാരത്തോണാണ് ഏറ്റവും ആകർഷകമായ ഇനം

24ന് രാവിലെ 7 മണിക്ക് വെള്ളരിക്കുണ്ട് സി.ഐ. മുകുന്ദൻ പാത്തിക്കരയിൽ നടക്കുന്ന ചടങ്ങിൽ മാരത്തോൺ ഫ്ലാഗ്  ഓഫ് ചെയ്യും .

കൊന്നക്കാട് കരിമ്പിൽ പൈതൃകം റിസോർട്ടിന് സമീപം ഫിനിഷിങ്ങ് പോയൻ്റിൽ 9 മണിക്ക് മൽസരം  അവസാനിക്കും. മൽസരശേഷം കൊന്നക്കാട്  പൈതൃകം റിസോർട്ടിൽ കരിമ്പിൽ കുഞ്ഞിക്കോമൻ അനുസ്മരണ സമ്മേളനവും മാരത്തോൺ വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. ചടങ്ങിൽ  മുൻ ഐ.ജി.കെ.വി. മധുസൂദനൻ  അധ്യക്ഷത വഹിക്കും

സിആർപിഎഫ് DIG മാത്യു ജോൺ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും . ബളാൽ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  രാജു കട്ടക്കയം മുഖ്യാതിഥിയായിരിക്കും. ജോർജ്കുട്ടി തോമസ് മാടപ്പള്ളി സ്വാഗതവും   അഡ്വ. കെ. രാജഗോപാൽ നന്ദിയും പറയും

 മറ്റു നിരവധി  സാംസ്കാരിക പ്രവർത്തകരും നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. 




മാരത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന മൊബൈൽ നമ്പരുകളിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

  (രജിസ്ടേഷൻ ഫീ ഇല്ല )


രജിസ്ടേഷൻ അവസാന തിയതി 23.1. 25 വൈകുന്നേരം  5 മണി


Mob No :


1-944 797 2100


2- 944 737 0003

No comments