സിനിമ താരം ആവണിക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്
കാസർകോട്: ചെറുപ്രായത്തിൽ തന്നെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയയായ എ വി ആവണിക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം. സമൂഹമാധ്യമത്തിലെ താരമാണ് ആവണി. കുറിഞ്ഞി എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം സ്കൂൾ കലോത്സവത്തിൽ കലാതിലകം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുല്ലൂർ നേതാജി നഗർ സ്വദേശി എ വി രാജേഷ് കുമാറിന്റെയും ശിവാഞ്ജനയുടെയും മകളാണ് ആവണി. നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ താരം. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വനിത-ശിശു വികസനവകുപ്പ് സംസ്ഥാനതലത്തിൽ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരങ്ങൾ കാസർകോട് ജില്ലയിൽ നാലുപേർക്കാണ് ഈ വർഷം ലഭിച്ചത്. എം. നൈദിക് (ലളിതഗാനം), എം. അശ്വതി കൃഷ്ണൻ (കായികം), യഥുന മനോജ് (സംഗീതം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്ന മറ്റു കുട്ടികൾ. തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
No comments