സെൽഫി ബ്ലാക്ക്മെയിൽ ചെയ്ത് ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ കളനാട്ടെ യുവതിക്കും ഭർത്താവിനുമെതിരെ കേസ് എടുത്തു
കാഞ്ഞങ്ങാട് : സെൽഫിയെടുത്ത ശേഷം ബ്ലാക്ക്മെയിൽ ചെയ്ത് ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ യുവതിക്കും ഭർത്താവിനുമെതിരെ കേസ്. കളനാട്ടെ ദമ്പതികളായ ഖദീജത്ത് റിഷാന(35), ഭർത്താവ് റഹ്മത്തുല്ല (41) എന്നിവർക്കെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്. വിദ്യാനഗർ സ്വദേശിയായ ശിശുരോഗ വിദഗ്ധനെയാണ് ഇവർ ബ്ലാക്ക്മെയിൽ ചെയ്തത്. 2023 ആഗസ്ത് 20 നാണ് ദമ്പതികളെ ഡോക്ടർ പരിചയപ്പെട്ടത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് മേൽപറമ്പ കൈനോത്ത് ഒരു ഹോട്ടലിൽ വെച്ച് ദമ്പതികളെ നേരിട്ട് കണ്ടപ്പോൾ സെൽഫിയെടുക്കുകയും പിന്നീട് ആ ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തു തുടങ്ങുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. പല സമയങ്ങളിലായി ഇരുവരും ഡോക്ടറെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപയിലധികം തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments