എൽഡിഎഫ് സ്ഥാനാർത്ഥിയെ കൈകൊണ്ട് ആംഗ്യം കാണിച്ചു അപമാനിച്ചു; യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടുമുണ്ട് പൊക്കി കാണിച്ചു ; ഇരുവിഭാഗത്തിന്റെയും പരാതിയിൽ രാജപുരം പോലീസ് കേസുകൾ എടുത്തു
രാജപുരം : കോടോം - ബേളൂർ പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച ഇടതുമുന്നണി വനിത സ്ഥാനാർത്ഥിയെ കൈകൊണ്ട് അശ്ലീല ചേഷ്ടകൾ കാണിച്ച് അപമാനിക്കുകയും പ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനും യുഡിഎഫ് സ്ഥാനാർഥിയെ ഉടുമുണ്ട് പൊക്കി കാണിച്ച് അപമാനിച്ചതിനും രാജപുരം പോലീസ് കേസെടുത്തു.യുഡിഎഫ് സ്ഥാനാർത്ഥി പാലപ്പുഴ അയറോട്ടെ സുനു രാജേഷിന്റെ പരാതിയിൽ ഇടതുമുന്നണി പ്രവർത്തകരായ ജയേഷ് ,യദുകൃഷ്ണൻ, സച്ചിൻ ഗോപു, രാജൻ ,പ്രമോദ് എന്നിവർക്കെതിരെയും ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച സൂര്യ ഗോപാലനെ അവഹേളിച്ചതിന് സിപിഎം പ്രവർത്തകൻ സച്ചിൻ ഗോപുവിന്റെ പരാതിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സുനു രാജേഷിന്റെ ഭർത്താവ് രാജേഷ്, ഓട്ടോറിക്ഷ ഡ്രൈവർ രാജു എന്നിവർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്
No comments