കാസർകോട് നെഹ്രു യുവകേന്ദ്രയുടെയും ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയുടേയും നേതൃത്വത്തിൽ ജലസുരക്ഷ സെമിനാർ നടത്തി
ഹരിത ഗ്രന്ഥാലയം റിസോഴ്‌സ് പേഴ്സൺ പി.ഡി.വിനോദ് ക്ലാസ് നയിച്ചു. ബാലവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കിളികളും കൂളാവട്ടെ പരിപാടിക്കും, ഗ്രന്ഥശാല ഹരിതാഭമാക്കാനുള്ള പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കമായി.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ. ഗോവിന്ദൻ, ഗ്രന്ഥശാല പ്രസിഡന്റ് പി.വി.പുരുഷോത്തമൻ, എം.പ്രിയ, ആതിര സരിത്ത് എന്നിവർ പ്രസംഗിച്ചു.
No comments