Breaking News

മദ്യ ലഹരിയിൽ ഓടിച്ച കാർ കാസർകോട് പൊലീസ് സ്റ്റേഷൻ മതിലിലിടിച്ചു


മദ്യ ലഹരിയില്‍ ഓടിച്ച് വന്ന കാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്റെ മതിലിലിടിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ഗീത ജംഗ്ഷന് സമീപം കാര്‍ നിര്‍ത്തിയിട്ട് നാല് പേര്‍ നില്‍ക്കുന്നതില്‍ സംശയം തോന്നിയ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാസര്‍കോട് എസ്.ഐ എന്‍.അന്‍സാര്‍ കാര്‍ സ്റ്റേഷനിലേക്കെടുക്കാന്‍ ആവശ്യപെട്ടു. ഇതിന് ശേഷം പൊലീസ് ജീപ്പ് കാറിന് പിന്നാലെ പുറപ്പെട്ടു. എന്നാല്‍ ഓടിച്ചു പോയ കാര്‍ സ്റ്റേഷന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ ഓടിച്ച ആള്‍ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്.

No comments