Breaking News

മിൽമ പാലിൽ ദുർഗന്ധം ; രണ്ട് ദിവസമായി മലയോര മേഖലയിൽ വിതരണം ചെയ്ത പാൽ കേടെന്ന് വ്യാപക പരാതികൾ


വെള്ളരിക്കുണ്ട് : മലയോര മേഖലയിൽ കഴിഞ്ഞ രണ്ടുദിവസമായി മിൽമ പാലിൽ മണ്ണെണ്ണയുടെ ഗന്ധം.കടകളിൽ വിൽക്കുന്ന മിൽമയുടെ കവർ പാലിലാണ് മണ്ണെണ്ണയുടെ ഗന്ധം ഉള്ളതായി വീട്ടമ്മമാർ പറയുന്നത്. ഹോട്ടലുകളിൽ നിന്നും ചായ കുടിച്ചവർക്കും  മണ്ണെണ്ണയുടെ മണം കാരണം ചായ പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വിതരണം ചെയ്ത പാലുകൾ പിൻവലിക്കുമെന്ന് മിൽമ അധികൃതർ അറിയിച്ചു.

No comments