Breaking News

ഉളിക്കലിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ


കണ്ണൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ.ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. ഉളിക്കലിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോൾ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

No comments