യുവാവിനെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : യുവാവിനെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാൽ, കാട്ടുകുളങ്ങരയിലെ ബാലചന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകൻ ശ്രീജേഷ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. സഹോദരൻ വിജേഷ്. യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. എന്തിനാണ് ശ്രീജേഷ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല.
No comments