പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിൽ വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായി കുടുംബങ്ങൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു
കരിന്തളം: പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിൽ വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായി കോവിലിലെ അംഗങ്ങളായുള്ള കുടുംബങ്ങൾക്ക് പച്ചക്കറി തൈ വിതരണം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ മനോജ് തോമസ് നിർവ്വഹിച്ചു.
കോവിൽ പ്രസിഡണ്ട് സി.വിഭാവനൻ അദ്ധ്യക്ഷം വഹിച്ചു കോവിൽ രക്ഷാധികാരിയും പൂജാരിയുമായ ഓലക്കര കൃഷ്ണൻ നായർ, യോഗി എം.എം നാരായണൻ ഗുരുക്കൾ, ആഘോഷ കമ്മറ്റി ചെയർമാൻ കെ. ശശിധരൻ, മാതൃസമിതി പ്രസിഡണ്ട് അനന്യ മധു, എന്നിവർ സംസാരിച്ചു.ജനറൽ സിക്രട്ടറി നിഷാദ് വി കെ റിപ്പോർട്ടും ട്രഷറർ സി.വി. സുധാകരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കൺവീനർ വി.സന്തോഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. മധുസൂദനൻനന്ദിയും പറഞ്ഞു
No comments