വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹ്യദയപൂർവ്വം പൊതിച്ചോർ എട്ടാം വർഷത്തിലേക്ക് ; നീലേശ്വരം താലൂക് ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച വാർഷിക പരിപാടി ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ഉറവ വറ്റാത്ത സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും സഹവർത്തിത്വത്തിന്റേയും പ്രതികമായി പൊതിച്ചോറുകൾ ഡി.വൈ.എഫ്.ഐ നിലേശ്വരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ 2018 മാർച്ച് 21 ന് കോടിയേരി ബാലകൃഷ്ണൻ ഉൽഘടനം ചെയ്ത നിലേശ്വരം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രി കാലഭക്ഷണം നൽകുന്ന പ്രവർത്തനം ഏറെ അഭിമാനത്തോടെ 7 വർഷം വർഷം പൂർത്തീകരിക്കുകയാണ്.
7 വർഷം കൊണ്ട് ഒന്നേ മുക്കാൽ ലക്ഷം പൊതിച്ചോറുകൾ ശേഖരിച്ചു വിതരണം ചെയ്തു . ബ്ലോക്കിലെ 212 യൂണിറ്റുകളിലെ വീടുകളിൽ നിന്നും വാഴയിലയിൽ പൊതിഞ്ഞ് പൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കിയ പൊതിച്ചോറുകളാണ് നൽകി വരുന്നത് .നീലേശ്വത്തെ യുവത ആവേശപൂർവ്വമാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്. കാലം ആവശ്യപ്പെടുന്നടുത്തോളം ഭക്ഷണം നല്കാൻ കഴിയുമെന്ന് ഡി വൈ എഫ് ഐ ഉറപ്പ് നൽകുന്നു .സേവന രംഗത്ത് പുതിയ ചരിത്രം കുറിച്ച് DYFI മുന്നോട്ട് പോകുമ്പോൾ പൊതിച്ചോറുകൾ നല്കാനുള്ള മനസുമായി നമ്മുടെ നാട് ഒപ്പം ചേരുന്നു .
നീലേശ്വരം താലൂക് ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച വാർഷിക പരിപാടി ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു എം വി ദീപേഷ് അധ്യക്ഷനായി ഡോ സ്വാതി,ജില്ലാ കമ്മിറ്റി അംഗം കെ സനുമോഹൻ,അമൃത സുരേഷ്,പാറക്കോൽ രാജൻ, ടി ജി ഗംഗധരൻ,ടി പി ലത, സതി,പി അഖിലേഷ്,പി സുജിത്കുമാർ,ജിതേഷ് വി വി, ടി കെ അനീഷ്, സജയ് ഏ കെ, ജഗദീഷൻ,സുകേഷ് വി, നിതിൻ എം എ, സബിൻ സത്യൻ, സിനീഷ്കുമാർ എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.ഇന്ന് മട നീലേശ്വരം വെസ്റ്റ് മേഖലയിലെ തൈക്കടപ്പുറം നോർത്ത് യൂണിറ്റ് ആണ് പൊതിച്ചോർ കൊടുത്തത്,
നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ പുറമെ കാസറഗോഡ് ജനറൽ ഹോസ്പിറ്റൽ,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ബേഡകം താലൂക്ക് ആശുപത്രി, മൂളിയാർ സി എച്ച് സി, വി വി സ്മാരക ഗവ. ആശുപത്രി ചെറുവത്തൂർ, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി, പൂടങ്കല്ല് താലൂക്ക് ഹോസ്പിറ്റൽ എന്നിവടങ്ങളിലും ജില്ലയിൽ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്
No comments