Breaking News

കാടുപിടിച്ച് മലയോരത്തെ ഓവുചാലുകൾ... നിറഞ്ഞ മാലിന്യം നീക്കി വൃത്തിയാക്കണമെന്നാവശ്യം




വെള്ളരിക്കുണ്ട് : കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും മലയോരത്തെ മരാമത്ത് റോഡുകളിലെ ഓവുചാലുകൾ. വേനൽമഴയത്തുപോലും വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകുകയാണ്. ഒടയൻചാൽ ചെറുപുഴ മരാമത്ത് റോഡ്, മുക്കട ഭീമനടി, ള്ളരിക്കുണ്ട്, കൊന്നക്കാട്, വരക്കാട്, എളേരിത്തട്ട്പറമ്പ, മരാമത്ത് റോഡുകളുടെ ഒവുചാലകളാണ് മാലിന്യം നിറഞ്ഞുകിടക്കുന്നത്.
കാലവർഷം തുടങ്ങുന്നതിന് മുൻപേ മാലിന്യങ്ങൾ നീക്കം ചെയ്താൽ റോഡ് സുരക്ഷിതമായിരിക്കും. മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി റോഡരികിലെ കാടുകൾ വെട്ടി ഓവുചാലുകൾ വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാലുവർഷമായി ഇത്തരം പ്രവൃത്തികൾ നിർത്തിയിട്ട്. മിക്ക സഥലത്തും ഓവുചാൽ നിർമിച്ചിട്ടുമില്ല.

ഇതിനാൽ മലമുകളിൽനിന്ന് ഒഴുകിവരുന്ന വെള്ളം റോഡിലൂടെ കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. ഗ്രാമീണ റോഡുകളുടെ സ്ഥിതിയും ഇതുതന്നെ. ചപ്പുചവറുളും പ്ലാസിറ്റിക് മാലിന്യങ്ങളും നിറഞ്ഞുകിടക്കുക്കുകയാണ്. അടിയന്തരമായും ഓവുചാലുകൾ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments