വള്ളിക്കടവ് രാധാ ഗോവിന്ദപുരം ശ്രീ വിഷ്ണു മൂർത്തി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ കളിയാട്ടം 18, 19 (വെള്ളി, ശനി) ദിവസങ്ങളിൽ
വള്ളിക്കടവ് രാധാ ഗോവിന്ദപുരം ശ്രീ വിഷ്ണു മൂർത്തി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ദ്വിദിന കളിയാട്ടം 18, 19 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ദീപാരാധന, 7.30 ന് തെയ്യം തിടങ്ങൽ, 9 മണിക്ക് വിഷ്ണു മൂർത്തിയുടെ തോറ്റം പുറപ്പാട്, തുടർന്ന് ചാമുണ്ഡേശ്വരിയുടെ തോറ്റം' 19 ശനി രാവിലെ 10 മണിക്ക് ചാമുണ്ഡേശ്വരിയുടെ കോലം പുറപ്പാട്. 12 മണിക്ക് വിഷ്ണു മൂർത്തി അരങ്ങിലെത്തും തുടർന്ന് കാരഗുളികൻ്റെ തിരുപ്പുറപ്പാട്, 1 മണിക്ക് അന്നദാനം 'കളിയാട്ടത്തിനുള്ള എല്ലാ ആഘോഷങ്ങളും പൂർത്തിയായതായി കളത്തിൽ തറവാട്ട് ഭരണസമിതി അറിയിച്ചു -
No comments