Breaking News

കർഷകനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി


നീലേശ്വരം : കർഷകനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ
വൈകീട്ട് വീട്ടിൽ വിഷം അകത്തു ചെന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. കരിന്തളം കീഴ് മാലയിലെ കൊല്ലം വളപ്പിൽ അമ്പാടി 69ആണ് മരിച്ചത്. നേന്ത്രവാഴയുൾ പെടെ കർഷകനായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
ഭാര്യ: ഏ.പി. കാരിച്ചി. മക്കൾ: സന്തോഷ്, സൗമിനി. മരുമക്കൾ: മഞ്ജുഷ അരയി, സുഭാഷ് ചിറപ്പുറം. സഹോദരങ്ങൾ: ചിരുത കുഞ്ഞി, കുമാരൻ വെളിച്ചപ്പാടൻ, ശാരദ, ലക്ഷ്മി.

No comments