Breaking News

ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി കാസർകോട്ടെത്തിയ രാജീവ് ചന്ദ്രശേഖരന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം


ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി കാസർകോട്ടെത്തിയ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശഭരിതരായ പ്രവർത്തകരുടെ വൻ ജനാവലി വരവേറ്റു.

കേരള യാത്രാ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം തിങ്കളാഴ്ച രാത്രി കാസർകോട്ടെത്തിയത്. രാവിലെ പുതിയ ബസ് സ്റ്റാന്റിനടുത്ത് നടന്ന കേരള വികസന കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിനുള്ള സമഗ്രവും സന്തുലിതവുമായ ബിജെപിയുടെ കാഴ്ചപ്പാടും പരിപാടികളും കൺവെൻഷനിൽ അദ്ദേഹം വിശദീകരിച്ചു. പരിപാടികളുടെ വിജയത്തിനു പ്രവർത്തകരുടെയും ജനങ്ങളുടെയാകെയുമുള്ള കൂട്ടായ്മ അദ്ദേഹം അഭ്യർത്ഥിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള അനുശോചനത്തോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സുനിൽ പിആർ, എൻ ബാബുരാജ്, മനുലാൽ മേലത്ത് എന്നിവർ ചേർന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ കൺവെൻഷനിലേക്കു സ്വാഗതം ചെയ്തു. തുടർന്നു മണ്ഡലം പ്രസിഡന്റുമാർ സംസ്ഥാന പ്രസിഡന്റിനെ ഹാരാർപ്പണം ചെയ്തു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ല കുട്ടി, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, സംസ്ഥാന മീഡിയ പ്രഭാരി അനൂപ് ആന്റണി, ദേശീയ കൗൺസിൽ അംഗം എം സഞ്ജീവഷെട്ടി, രവിശ തന്തി കുണ്ടാർ, ബാലകൃഷ്ണ ഷെട്ടി, നാരായണഭട്ട്, വി. രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സവിത ടീച്ചർ, സതീഷ്ചന്ദ്ര ഭണ്ഡാരി, കരുണാകരൻ മാസ്റ്റർ, കെ.കെ നാരായണൻ, എം.ബൽരാജ്, എം ജനനി, എ.കെ കയ്യാർ, മണികണ്ഠ, മുരളീധര യാദവ്, എച്ച്ആർ സുകന്യ, എൻ ബാബുരാജ്, മനുലാൽ മേലത്ത്, വീണ അരുൺഷെട്ടി തുടങ്ങിയവർ പ്രസംഗിച്ചു

തിങ്കളാഴ്ച രാത്രി കാസർകോട്ടെത്തിയ സംസ്ഥാന സാരഥിയെ ജില്ലാ ഭാരവാഹികുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരിച്ചു. രാവിലെ 8 മണിക്കു ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരടങ്ങിയ കോർ കമ്മിറ്റിയിൽ അദ്ദേഹം സംബന്ധിച്ചു.



 

No comments