Breaking News

മലയോരത്ത് ആശ്വാസമായി കനത്ത മഴ കൂടെ മഴ കെടുതികളും ..


രാജപുരം : വേനൽ മഴ ഇതുവരെ കാര്യമായി പെയ്യാത്ത ജില്ലയിൽ ചൊവ്വാഴ്ച വൈകിട്ട് പരക്കെ മഴ കിട്ടി. മലയോരത്ത് മരം പെട്ടിവീണും മറ്റും കെടുതികളുമുണ്ടായി. നിർമാണം നടക്കുന്ന സ്ഥലത്തെ റോഡുകളും കുത്തിയൊലിച്ചുപോയി. മടിക്കൈ കാഞ്ഞിരപ്പൊയിൽ കോതോട്ടെ മോഹനന്റെ വീടിന് മുകളിലേക്ക് തെങ്ങ് പൊട്ടി വീണു. മേൽക്കൂര പൂർണമായും തകർന്നു. അടുക്കള ഭാഗത്താണ് തെങ്ങ് വീണത്. മോഹനൻ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. ഉദുമ പള്ളിക്കരയിൽ സെന്റ് ജോർജ് പള്ളിക്ക് സമീപത്തെ രാമചന്ദ്ര ഷേണായിയുടെ വീടിന് മുകളിലേക്ക് ആൽമരം പൊട്ടി വീണു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ശക്തമായ കാറ്റിൽ പുളിമരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. പൂച്ചക്കാട് മെട്ടംച്ചിറയിലെ ജാനകിയുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.കോടോത്ത് ഉദയപുരം കൂരാമ്പുഴ രത്നാകരൻ എന്നിവരുടെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീടിൻറെ മുകളിൽ വെച്ചിരുന്ന സോളാർ പാനൽ പൂർണമായും തകർന്നു. എരുമക്കുളത്ത് ബാലകൃഷ്ണൻ നൂറുകണക്കിന് വാഴകൾ കാറ്റിൽ നിലം പൊത്തി.

No comments