Breaking News

അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളെ പിടികൂടി


കാസർഗോഡ് : കേരളത്തിലേക്ക് വൻ തോതിൽ രാസലഹരിയായ എം‌ഡി‌എം‌എ വിൽപനക്കെത്തിക്കുന്ന പ്രധാനികളെ പിടികൂടി.ബാംഗ്ലൂരിൽ നിന്നും മറ്റും കേരളത്തിലെ വടക്കൻജില്ലകളായ കസർഗോഡ് കണ്ണൂർ എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ കോഴിക്കോട് പെരുംകുഴി പാടം ചാലപ്പുറം സ്വദേശി രഞ്ജിത് പി (30 ), കർണാടക കൊടുക് സ്വദേശി സഫാദ് എം എ (26 ) ബദിയടുക്ക പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീറും സംഘവും പിടികൂടി. ബദിയടുക്ക പോലീസ് സ്റ്റേഷനിൽ  04.01.2025 തീയ്യതി റെജിസ്റ്റർ ചെയ്ത എൻമകജെ  ഗ്രാമത്തിൽ പെർള ചെക്ക്പോസ്റ്റിന് മുൻവശം നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 83.890 ഗ്രാം എം‌ഡി‌എം‌എ പിടിച്ച കേസ്സിന്റെ തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.  ബാംഗ്ലൂർ കേന്ദ്രീകരിച്ചു നടക്കുന്ന വൻ ലഹരി ഉൽപാദനകേന്ദ്രത്തിൽ നിന്നും ഇടനിലക്കാർ വഴി ഇവർ ലഹരിമരുന്നുകൾ വാങ്ങുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട രഞ്ജിത് കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരിൽ പ്രധാനിയാണ്. ബാംഗ്ലൂരിലെ ഏജന്റ്മാരെ ബന്ധപ്പെടുന്നതും ആവശ്യമുളള ലഹരിമരുന്നിന്റെ അളവും നിരക്കും ഉറപ്പിച്ചശേഷം തുക ഓൺലൈൻ ആയി അയച്ചുകൊടുക്കുകയും ഇവരുടെ മൊബൈലിലേക്ക് ലഹരിമരുന്നു വച്ചിരിക്കുന്ന സ്ഥലത്തിന്റെ  ഗൂഗിൾ ലൊക്കേഷൻ ലഭിക്കുകയും ചെയ്യും.ഇവ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെപറ്റിയും ശക്തമായ അന്വേഷണം നടന്നു വരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതി മുൻപാകെ ഹാജരാക്കി. 

No comments