കാട്ടിപ്പൊയിൽ കാറളം ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കം
നീലേശ്വരം : കാട്ടിപ്പൊയിൽ കാറളം ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കം. വൈകുന്നേരം 6 മണിക്ക് പടിഞ്ഞാറെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ദീപാരാധനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. 7 മണിക്ക് തെയ്യം തുടങ്ങൽ, 8 മണിക്ക് മോന്തിക്കോലം, രാത്രി 9 മണിക്ക് തിരുവാതിര തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. 24 ന് രാവിലെ 11 മണിക്ക് പടിഞ്ഞാറെ ചാമുണ്ഡേശ്വരി തെയ്യം പുറപ്പാട്, 12.30 ന് അന്നദാനം തുടർന്ന് തുലാഭാരം 1.30 ന് ഗുളികൻ തെയ്യം പുറപ്പാട്, വൈകുന്നേരം 6 മണിക്ക് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദീപാരാധന , 7.30 ന് തെയ്യം തുടങ്ങൽ 8.30 ന് ചാമുണ്ഡേശ്വരിയുടേയും 9.30 ന് വിഷ്ണുമൂർത്തിയുടേയും തോറ്റം പുറപ്പാടും നടക്കും. 10.30 ന് കൈകൊട്ടികളിയും വിവിധ കലാപരിപാടികളും നടക്കും. 25 ന് രാവിലെ 11.30 ന് വിഷ്ണുമൂർത്തി തെയ്യം പുറപ്പാട്, 1 മണിക്ക് അന്നദാനം, 2 മണിക്ക് ചാമുണ്ഡേശ്വരി തെയ്യം പുറപ്പാട്, 6 മണിക്ക് ദീപാരാധന, 7.30 ന് തെയ്യം തുടങ്ങൽ, 8 മണിക്ക് ക്ഷേത്രത്തിൽ നടത്തിയ സമ്മാന പദ്ധതിയുടെ സമ്മാന വിതരണം, 9 മണിക്ക് ചാമുണ്ഡേശ്വരിയുടേയും 10 മണിക്ക് വിഷ്ണുമൂർത്തിയുടേയും തോറ്റം പുറപ്പാടും നടക്കും.26 ന് രാവിലെ 11.30 ന് വിഷ്ണുമൂർത്തി തെയ്യം പുറപ്പാട്, തുലാഭാരം, 1 മണിക്ക് അന്നദാനം, 2 മണിക്ക് ചാമുണ്ഡേശ്വരി തെയ്യം പുറപ്പാടും തുലാഭാരവും നടക്കും. വൈകുന്നേരം 6 മണിക്ക് ദേവിയെ ആറാടിക്കൽ, വിളക്കിലരി എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.
No comments