Breaking News

നീലേശ്വരത്ത് ടൂറിസ്റ്റ് ഹോം കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളിയായ യുവാവ് മരിച്ചു


നീലേശ്വരം: ടൂറിസ്റ്റ് ഹോം കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളിയായ യുവാവ് മരിച്ചു. നീലേശ്വരം മാർക്കറ്റിലെ ഹാപ്പി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന പാലക്കാട് നെന്മാറ സ്വദേശി എസ്. വിനീത് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രണ്ടുദിവസം മുമ്പ് തൊഴിലാളികൾ ലോഡ്ജിന്റെ മേൽക്കൂരയുടെ പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ ഇതിൽ ഉണ്ടായിരുന്ന ചില അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാനാണ് വിനീത് തിങ്കളാഴ്ച എത്തിയത്. ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തേജസ്വിനി സഹകരണ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments