വീട്ടിൽ നിന്ന് കടയിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവ വ്യാപാരി മരണപ്പെട്ടു
കാസർകോട്: വീട്ടിൽ നിന്ന് കടയിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവ വ്യാപാരി മരിച്ചു. അഡൂർ ബസ് സ്റ്റാൻഡിലെ റോയൽ മാർട്സ് സൂപ്പർ മാർക്കറ്റ് ഉടമ സിറാജുദ്ദീൻ(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കടയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വീട്ടുകാർ
വിവരമറിയിച്ചതിനെ തുടർന്ന് ഡോക്ടറെത്തി പരി ശോധിച്ചതോടെ മരണം സ്ഥിരീകരിച്ചു. വോയിസ് ഓഫ് അഡൂർ ക്ലബ്ബിന്റെ പ്രസിഡന്റ് ആയിരുന്നു. പരേതനായ അബ്ദുൽ റഹ്മാൻ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റംസീന. മക്കൾ: ആയിഷ സിദ, മുഹമ്മദ് ഫാരിദ്, ഫാത്തിമ ഫൈറ. സഹോദരങ്ങൾ: ഹനീഫ (ദുബായ്), അസ്മ, ജമീല, റസാക്ക് (ദുബായ്), സലാമ, ഷാഹിന.
No comments