Breaking News

ചിറ്റാരിക്കാൽ ബി ആർ സിയിൽ യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു


പരപ്പ : ചിറ്റാരിക്കാൽ ബിആർസിയിൽ  മുൻ ട്രെയിനർ  ആയിരുന്ന കാസർഗോഡ് ഡയറ്റ് ഫാക്കൽറ്റി അംഗമായിരിക്കെ സർവീസിൽ നിന്നും വിരമിക്കുന്ന  വി മധുസൂദനനും സ്പോർട്സ് ക്വാട്ട വഴി ആരോഗ്യവകുപ്പിൽ പി എസ് സി സ്ഥിര നിയമനം ലഭിച്ച  സ്പെഷ്യലിസ്റ്റ് കായികാധ്യാപിക  അഞ്ജനയ്ക്കും  ചിറ്റാരിക്കാൽ ബി ആർ സിയിൽ യാത്രയയപ്പ്  നൽകി.

സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൽ  വിദ്യാഭ്യാസ മേഖലയിലെ മികവുകൾക്ക്  ഷൈജു ബിരിക്കുളം, ബിജു എം, പുഷ്പാകരൻ പി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഡയറ്റ് ഫാക്കൽറ്റി വിനോദ് കുട്ടമത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എ ആർ വിജയകുമാർ ആശംസകൾ നേർന്ന് സംസാരിച്ചു.

No comments