ഡെങ്കിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കരിന്തളം കുടുംബാരോഗ്യ കേന്ദ്രം
പരപ്പ: കാരാട്ട് കൂളിപ്പാറയിൽ 5 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൻ്റെ ഭാഗമായി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
വീടുകൾ കേന്ദ്രീകരിച്ചുള്ള കൊതുകിൻ്റെ ഉറവിട നശീകരണം, പനി സർവ്വേ, കൊതുകിൻ്റെ സാന്ദ്രതാ പഠനം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
നിലവിലെ സാഹചര്യത്തിൽ രോഗ പകർച്ച നിയന്ത്രണ വിധേയമാണെന്ന് കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മേഘപ്രിയ അറിയിച്ചു. കൊതുകിൻ്റെ സാന്ദ്രതാ പഠനത്തിൻ്റെ ഭാഗമായി തുടർ ആഴ്ചകളിലും കൊതുകിൻ്റെ ഉറവിട പരിശോധനകൾ നടത്തും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ എം.ബി രാഘവനും, വാർഡ് കൺവീനർ വിനോദ് പന്നിത്തടവും നേതൃത്വം നൽകി.
സഹദ് കെ.പി, അബ്ദുള്ള എം എന്നിവരുടെ നേതൃത്വത്തിൽ കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്സ് & ആട്സ് ക്ലബ്ബ് പ്രവർത്തകരും, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗവും ആശാ പ്രവർത്തകരും പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി.
No comments