കവര്‍ച്ചക്കേസുകളിലെ പ്രതി ബിന്ദുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി
ചെറുവത്തൂര്‍ പയ്യങ്കി, കാടങ്കോട്, നെല്ലിക്കാല്‍, പിലിക്കോട് എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതി കാടങ്കോട് അസ്സിനാര്‍ മുക്കിലെ കെ.ബിന്ദുവിനെ ചന്തേര പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. 10 മാസം മുന്‍പ് കാടങ്കോട് നെല്ലിക്കാലിലെ ഷാജിയുടെ വീട്ടില്‍ നിന്ന് 10പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ച്ച ചെയ്തത് താനാണെന്ന് പൊലീസിനോട് സമ്മതിച്ചതിനെ തുടര്‍ന്ന് ബിന്ദുവിനെ താമസ സ്ഥലത്തും, സ്വര്‍ണവും പണവും കവര്‍ന്ന നെല്ലിക്കാലിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
No comments