കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.കുഞ്ഞച്ചനെ കെ.എസ്.കെ.ടി.യു നീലേശ്വരം ഏരിയാ കമ്മറ്റി അനുസ്മരിച്ചു
നീലേശ്വരം : കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.കുഞ്ഞച്ചനെ കെ.എസ്.കെ.ടി.യു. നീലേശ്വരം ഏരിയാ കമ്മറ്റി അനുസ്മരിച്ചു. ,അനുസ്മരണ സമ്മേളനം കെ.എസ്.കെ.ടി.യു.സംസ്ഥാന കമ്മറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ.പണിക്കർ , എം.വി.വാസന്തി ,എം.വി.രാധ ,മടത്തനാട്ട് രാജൻ , കെ.വി.വേണുഗോപാലൻ ,പി.സത്യ ,പി.വി.പത്മിനി, എൻ.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. വി. പ്രകാശൻ അധ്യക്ഷനായി.കെ.സതീശൻ സ്വാഗതം പറഞ്ഞു. രാവിലെ ഏരിയയിലെ യൂനിറ്റുകളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി.
No comments